നീന്തൽ മത്സരത്തിൽ തിളക്കമാർന്ന വിജയവുമായി ലൂർദ് മൗണ്ട് സ്കൂൾ
1336871
Wednesday, September 20, 2023 5:28 AM IST
വെഞ്ഞാറമൂട്: നീന്തൽ മത്സരത്തിൽ തിളക്കമാർന്ന വിജയവുമായി വട്ടപ്പാറ ലൂർദ് മൗണ്ട് പബ്ലിക് സ്കൂൾ . സൗത്ത് സോൺ സഹോദയ 2023-24 മുക്കോല സെന്റ് തോമസ് സ്കൂളിൽ നടത്തിയ നീന്തൽ മത്സരത്തിൽ എൽ.ആർ.കാശിനാഥ് വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി.
എൻ.ഡി.അഥർവ്. വി.എ.ആദികൃഷ്ണൻ, എൽ.ആർ. കൈലാസ്നാഥ്, എ.എസ്.കൈലാസ്നാഥ്, എസ്.എ.മയൂരിക തുടങ്ങിയവർ ശ്രദ്ധേയമായ സ്ഥാനങ്ങളിലെത്തി. വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സ്കൂൾ മാനേജർ ബ്രദർ പീറ്റർ വാഴപ്പറമ്പിൽ, സിബിഎസ്ഇ വിഭാഗം പ്രിൻസിപ്പൽ വി.എൽ.രോഹിണി എന്നിവർ അഭിനന്ദിച്ചു.