തിരുവനന്തപുരം: ഒരാഴ്ചയ്ക്കിടയിൽ രണ്ടു രോഗികളിൽ സ്പൈഗ്ലാസ് പ്രൊസീജിയർ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. പിത്തനാളിയിലെയും പാൻക്രിയാസിലെയും അസുഖങ്ങളുടെ രോഗനിർണയത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്ന എൻഡോസ്കോപ്പിക്ക് സാങ്കേതികവിദ്യയാണ് സ് പൈഗ്ലാസ്.
ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് തെക്കൻ കേരളത്തിലാദ്യമായി ഈ നൂതന പ്രൊസീജിയർ വിജയകരമായി പൂർത്തിയാക്കുന്നത്. ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അജിത് കെ.നായർ, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അരുൺ പി, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ.രജത് റോയ് എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായി.