ആളില്ലാത്ത വീട്ടിൽ മോഷണം: നഷ്ടമായത് എട്ടര പവനും 2000 രൂപയും
1301791
Sunday, June 11, 2023 6:32 AM IST
നെടുമങ്ങാട്: ആളില്ലാത്ത വീട്ടിൽ മോഷണം നടത്തി എട്ടര പവൻ സ്വര്‍ണവും 2000 രൂപയും കവർ ന്നു. കരകുളം വേങ്കോട് പ്ലാത്തറ ദീപുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുഞ്ഞിന്റെ ചികിത്സയ്ക്കായി മൂന്നു ദിവസമായി ഇവർ ആശുപത്രിയിലായിരുന്നു.
ഇന്നലെ രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നതായി കണ്ടത്. താഴെത്തെയും മുകളിലത്തെയും നിലകളിലെ രണ്ട് അലമാരകൾ തകർത്താണ് മോഷണം നടത്തിയത്. മൂന്നു മാലകൾ, ബ്രേ സ്ലറ്റ്, വള, രണ്ട് ജോഡി കമ്മൽ, മോതിരങ്ങളടക്കം എട്ടര പവനും 2000 രൂപയും ആണ് നഷ്ടപ്പെട്ടത്.
പ്ലാത്തറയിൽ സമാന രീതിയിലുള്ള മോഷണം പതിവാണെന്നും പോലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ അവശ്യപ്പെട്ടു. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥപരിശോധനകൾ നടത്തി.