വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ സി​പിഎം വെ​ള്ള​റ​ട, കി​ളി​യൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ള്‍ സം​യു​ക്ത​മാ​യി വെ​ള്ള​റ​ട​യി​ല്‍ ന​ട​ത്തി​യ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എ​ന്‍. ര​തീ​ന്ദ്ര​ന്‍, കെ.എ​സ്. സു​നി​ല്‍​കു​മാ​ര്‍, ഡി. കെ. ശ​ശി, ടി.​എ​ല്‍.രാ​ജ് തുടങ്ങിയവർ പ്രസംഗിച്ചു.