വെള്ളറട: ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞു വീണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആര്യന്‍കോട് പഞ്ചായത്തിലെ ഇടവാല്‍ വാര്‍ഡിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പണിക്കിടയിലാണ് അപകടമുണ്ടായത്.
രാവിലെ പതിനൊന്നിനുണ്ടായ ശക്തമായ കാറ്റിൽ റബര്‍ മരം ഒടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇടവാല്‍ ചേണിയംകോട് മേക്കേവിള പുത്തന്‍ വീട്ടില്‍ സുനിത (45) ,ഇടവാല്‍ ചേണിയംകോട് ബംഗ്ലാവില്‍ ചന്ദ്രലേഖ(49) എന്നിവരെ തിരുവന്തപുരം മെഡിക്കല്‍ കോളജിലുംഇടവാല് ചേണിയംകോട് കിഴക്കേതില്‍ ശീലത (48) ,ഒറ്റശേഖരമംഗലം ഇടവാല്‍ ചേണിയംകോട് ലതാഭവനില്‍ ലത കുമാരി(60) എന്നിവരെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ ആര്യന്‍കോട് സബ് ഇന്‍സ്പക്ടര്‍ ആന്റണി ജോസഫ് നെറ്റോ, ആഡിഷണല്‍ എസ്ഐ ജി.ഷൈലോക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.