ഹസ്തം പദ്ധതി ഉദ്ഘാടനം ചെയ്തു
1301495
Saturday, June 10, 2023 12:04 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽഭിന്നശേഷികുട്ടികള്ക്കായി സൗജന്യ സ്പീച്ച് ബിഹേവിയര്‍ ഒക്കുപേഷണല്‍ തെറാപ്പി കേന്ദ്രം ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു . ഭിന്നശേഷികുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവിലാണ് ഹസ്തം പദ്ധതി നടപ്പാക്കുന്നത്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ ഡാര്വിന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ ആറുപഞ്ചായത്തിലേയും ഭിന്നശേഷി കുട്ടികള്‍ക്ക് പ്രയോജനകരമാകുന്ന പദ്ധതിയാണ് ഹസ്തം. 15 വയസു വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ സേവനം ലഭിക്കുന്നത്. നിലവില്‍ 130തോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചയാത്ത് ഓഫീസിന് സമീപത്തായി ആരംഭിച്ച സെന്ററിൽ രണ്ടു തെറാപ്പിസ്റ്റുകളുടെ സേവനം ലഭിക്കും.