എ ഐ സംവിധാനങ്ങൾ മാനുഷികമൂല്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണം: ഡോ. സഞ്ജീവ് പി.സാഹ്നി
1301491
Saturday, June 10, 2023 12:04 AM IST
തിരുവനന്തപുരം: എഐ സംവിധാനങ്ങൾ മാനുഷികമൂല്യങ്ങൾക്കും മാനവിക ക്ഷേമത്തിനും അനുസൃതമായി പ്രവർത്തിക്കുമെന്നു ഉറപ്പുവരുത്തണമെന്ന് ജിൻഡാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയർ സയൻസിന്റെ സ്ഥാപകനും പ്രിൻസിപ്പൽ ഡയറക്ടറുമായ ഡോ. സഞ്ജീവ് പി.സാഹ്നി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനസിക തലത്തിൽ വരുത്തുന്ന സമഗ്ര മാറ്റങ്ങളെ പറ്റി ഒരു വിശകലനം എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരത്ത് ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സംയോജനം അധ്യാപനവും പഠനാനുഭവങ്ങളും ഏറെ മെച്ചപ്പെടുത്താനും വിജ്ഞാന സന്പാദനം സുഗമമാക്കാനും അതിലൂടെ തൊഴിൽ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പ്രഫ. ഡോ. പുൽകിത് ഖന്ന, പ്രഫ.പദ്മനാഭ രാമാനുജം എന്നിവരും പങ്കെടുത്തു.
വിദ്യാർഥികളെ ആദരിക്കലും
പഠനോപകരണ വിതരണവും
നെടുമങ്ങാട്: വേട്ടമ്പളളി ചേലയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെഅഭിമുഖത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും പഠനോപകരണ വിതരണവും സർക്കാർ സർവീസിൽ നിന്ന് വിരമിച്ച പ്രദേശവാസികളെ ആദരിക്കലും അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ മാഹീൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ വേങ്കവിള സജി,അശ്വതി,കെ.ശേഖരൻ,പനവൂർ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് ഷമീം അമാനി, ഭാരവാഹികളായ അർഷാദ്,നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.