ഗുസ്തിതാരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം
1300911
Wednesday, June 7, 2023 11:51 PM IST
നെടുമങ്ങാട്: ലൈംഗിക ആരോപണ വിധേയനായ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഗുസ്തി താരങ്ങൾ ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എഐറ്റിയുസി അരുവിക്കര മണ്ഡലം കമ്മിറ്റി ആര്യനാട് ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ കൂട്ടായ്മ സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പുറിത്തിപ്പാറ സജീവ് അധ്യക്ഷത വഹിച്ചു.
ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി. രാമചന്ദ്രൻ, ഇറവൂർ പ്രവീൺ, ഷമീം പുളിമൂട്, കിസാൻ സഭ അരുവിക്കര മണ്ഡലം സെക്രട്ടറി കെ. വിജയകുമാർ, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം ഐത്തി സനൽ, മണ്ഡലം വൈസ് പ്രസിഡന്റ് കെ. മഹേശ്വരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷീജ തുടങ്ങിയവർ സംസാരിച്ചു.