വലിച്ചെറിയൽ മുക്ത പഞ്ചായത്തായി നെല്ലനാട്
1300910
Wednesday, June 7, 2023 11:51 PM IST
വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വെഞ്ഞാറമൂട് എസ്എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാമനപുരം എംഎൽഎ അഡ്വ. ഡി. കെ. മുരളി പ്രഖ്യാപനം നടത്തി.
നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കീഴായ്ക്കോണം സോമൻ സ്വാഗതം പറഞ്ഞു. പിരപ്പൻകോട് അശോക് കുമാർ പരിസ്ഥിതിദിന സന്ദേശം നൽകി. പഞ്ചായത്ത് സെക്രട്ടറി ജോയ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സുധീർ തുടങ്ങിയവർ പങ്കെടുത്തു.