മുതുവിള-ചെല്ലഞ്ചി- നന്ദിയോട് റോഡുപണി: 60 ലക്ഷം അനുവദിച്ചു
1300680
Wednesday, June 7, 2023 12:11 AM IST
പാലോട്: മുതുവിള - ചെല്ലഞ്ചി - കുടവനാട് നന്ദിയോട് റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പ ണികൾക്ക് കിഫ്ബി മുഖേന 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
കിഫ്ബി ഫണ്ടുപയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കാൻ അനുമതിയായിട്ടുള്ള റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റിന്റെ അനുമതി താമസിക്കുന്നതിനാലും റോഡ് ഗതാഗത യാത്രയ്ക്ക് ദുഷ്കരമായതിനാലുമാണ് വാമനപുരം എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി അടിയന്തര അറ്റകുറ്റപ്പണികൾക്ക് കെആർഎഫ്ബി പ്രോജക്ട് ഡയറക്ടറുടെ അനുമതി ലഭിച്ചത്.
പ്രവൃത്തി ഉടൻ ടെണ്ടർ ചെയ്ത് നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് ഡി.കെ. മുരളി എംഎൽഎ അറിയിച്ചു
വീട്ടിനു മുകളിലേക്കു വീണുകിടന്ന തെങ്ങ് അഗ്നിരക്ഷാസേന മുറിച്ചുമാറ്റി
വെഞ്ഞാറമൂട്: മാണിക്കമംഗലം സുജ ഭവനിൽ സുജയുടെ വീട്ടിലേക്ക് അപകടകാരമായി വീണുകിടന്ന തെങ്ങ് അതിസാഹസികമായി മുറിച്ചുമാറ്റി വെഞ്ഞാറമൂട് അഗ്നിരക്ഷാസേന. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിസാറദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നജിമോൻ, അബ്ദുൽ മുനീർ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ ജയരാജ്, ഹോം ഗാർഡ് മാരായ അരുൺ എസ്. കുറുപ്പ്, സജി എന്നിവരാണ് തെങ്ങു മുറിച്ചു മാറ്റിയത്.