തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ കേരള കോൺഗ്രസ് എം ജില്ലാകമ്മിറ്റിയുടെയും സംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ മേഖലകളിലായി 5000 വൃക്ഷത്തൈകൾ നട്ടു. പാളയത്ത് പാർട്ടി ജില്ലാ പ്രസിഡന്റ് സഹായദാസ് മാവിൻ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ജോസ് പ്രകാശ് അധ്യക്ഷനായിരുന്നു.
കർഷക യൂണിയൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച്. ഹഫീസ്, ജില്ലാ പ്രസിഡന്റ് സന്തോഷ് യോഹന്നാൻ, പാലിയോട് സദാനന്ദൻ, ടി.പി. സുരേഷ്, പൂവച്ചൽ ഷംനാദ്, വെളിയംകോട് അഗസ്റ്റിൻ, പ്രമോദ് നെടുമങ്ങാട്, പേട്ട ഷിബി, അമൃതാനന്ദൻ, കരമന രാജേഷ്, ,എ.ടി. ബാബു എന്നിവർ പ്രസംഗിച്ചു.
വാമനപുരത്ത് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ആനന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
പള്ളിച്ചിലിൽ സി.ആർ. സിനു വും, നേമത്ത് വിജയകുമാറും ബാലരാമപുരത്ത് ബാലരാമപുരം ജോയിയും പൂവാറിൽ താന്നിവിള ശശിധരനും വിഴിഞ്ഞത്ത് വിജയമൂർത്തിയും കാഞ്ഞിരംകുളത്ത് അഖിൽ ബാബുവും, ആറ്റിങ്ങലിൽ എ.എം. സാലിയും കല്ലമ്പലത്ത് വർക്കല സജീവും, വർക്കലയിൽ റെജി റിച്ചാർഡും, നെടുമങ്ങാട് സതീഷ് കുമാർ മേച്ചേരിയും, കുന്നത്ത് കാലിൽ രാജനും വെള്ളറടയിൽ ഷാജി കൂതാളിയും വെള്ളനാട് ആര്യനാട് സുരേഷും മണക്കാട് സുഭാഷും വ്ലാത്തങ്കരയിൽ സാഗറും ആറ്റുകാലിൽ അനിൽരാജും പാറശാലയിൽ ജസ്റ്റിൻ രാജും അരുവിക്കരയിൽ ഇഞ്ചപ്പുരി രാജേന്ദ്രനും ചിറയിൻകീഴിൽ കെ. പുഷ്കരനും നാലാഞ്ചിറയിൽ തോമസ് ചെറിയാനും, വർക്കലയിൽ അനിൽകുമാറും കരമനയിൽ അഡ്വ. സതീഷ് വസന്തും ഉള്ളൂരിൽ അഗസ്റ്റിൻ ജോണും കഴക്കൂട്ടം വിജയകുമാറും വെട്ടുകാട് പീറ്റർ കുലാസും നെയ്യാറ്റിൻകരയിൽ മുനിസിപ്പൽ വൈസ് ചെയർമാൻ പ്രിയ സുരേഷും തൈ നടൽ കർമ്മം നിർവഹിച്ചു.