നെയ്യാറ്റിന്‍കര മാലിന്യമുക്ത നഗരസഭയായി
1300449
Tuesday, June 6, 2023 12:17 AM IST
നെയ്യാറ്റിൻകര: പരിസ്ഥിതി ദിനത്തില്‍ ജനപ്രതിനിധികളെയും ഹരിതകര്‍മ സേനാംഗങ്ങളെയും റസിഡന്റ്സ് അസോസിയേഷന് അംഗങ്ങളെയും സാക്ഷിയാക്കി നെയ്യാറ്റിന്‍കര നഗരസഭ വലിച്ചെറിയൽ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ഹരിതചട്ടം പാലിക്കുന്ന സ്ഥാപനങ്ങൾക്കും കാര്യക്ഷമമായി പ്രവർത്തനം കാഴ്ചവയ്കുന്ന ഹരിതകർമസേന അംഗത്തിനും നഗരസഭ പുരസ്കാരം നൽകുമെന്ന് ചെയര്മാന് പി.കെ. രാജമോഹനന്.
നഗരസഭ അങ്കണത്തില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിത സഭയുടെ ഉദ്ഘാടനം ചെയര്മാന് പി.കെ രാജമോഹനന് നിര്‍വഹിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. സി. അശോക് പരിസ്ഥിതിദിന സന്ദേശം നൽകി. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രവർത്തന പുരോഗതി അവലോകന റിപ്പോർട്ട് നഗരസഭ സെക്രട്ടറി ആർ. മണികണ്ഠൻ അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡോ. എം.എ. സാദത്ത്, എൻ.കെ. അനിതകുമാരി, ആർ. അജിത, കൗൺസിലര്‍മാരായ ഷിബുരാജ് കൃഷ്ണ, പ്രസന്നകുമാർ, എസ്. സീമ, അനു വർഗീസ് തരകൻ, സർക്കാർ നിരീക്ഷകൻ പ്രേം, നഗരസഭ ഹെൽത്ത് സൂപ്പ വൈസർ ശശികുമാര്‍, ബിപിസി അയ്യപ്പന് എന്നിവർ സംബന്ധിച്ചു.