ബസ് സർവീസുകൾ നിർത്തലാക്കിയതായി പരാതി
1300190
Sunday, June 4, 2023 11:56 PM IST
നെടുമങ്ങാട്: നെടുമങ്ങാട് , ഉളിയൂർ, കുശർക്കോട്, ഇരിഞ്ചയം വഴി വെമ്പായം പൊയ്ക്കൊണ്ടിരുന്ന ബസ് സർവീസുകൾ നിർത്തലാക്കിയതായി പരാതി. നേരത്തെ ആറു സർവീസ് ഉണ്ടായിരുന്ന റൂട്ടിലാണ് ഇപ്പോൾ ഒരു സർവീസ് പോലും ഇല്ലാതായത്. നെടുമങ്ങാട് നിന്നും തിരിച്ച് ഉളിയൂർ, കുശർക്കോട്, ഇരിഞ്ചയം വഴി വെമ്പായത്ത് പോയി തിരിച്ച് ഇരിഞ്ചയം, കുശുർക്കോട്, ഉളിയൂർ, നെടുമങ്ങാട് എത്തി നേരെ പേരൂർക്കടവഴി മെഡിക്കൽ കോളജിലേക്കായിരുന്നു ഈ ബസ് സർവീസ് ഉണ്ടായിരുന്നത്. മലയോര പ്രദേശമായ ഇവിടെ സാധാരണ ജനങ്ങൾ ഈ ബസിനെ ആശ്രയിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. നെടുമങ്ങാട് ബ്ലോക്ക് ഓഫീസ്, മൃഗാശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിലേക്കുളള യാത്രക്കാരാണ് ദുരിതത്തിലായത്.
യാത്രയയപ്പും പഠനോപകരണ വിതരണവും
നെടുമങ്ങാട്: നാഷണൽ സർവീസ് സ്കീം സർക്കാർ പോളിടെക്നിക് കോളജ് നെടുമങ്ങാടിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കുള്ള യാത്രയയപ്പും പഠനോപകരണ വിതരണവും നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ എം.എസ്. ഷംനാദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി പഠനോപകരണം വിതരണം ചെയ്തു.