പണം തട്ടിയെടുത്തു കടന്നതായി പരാതി
1299542
Friday, June 2, 2023 11:38 PM IST
നെടുമങ്ങാട് : ആയുർവേദ മരുന്ന് ഉണ്ടാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയെടുത്തു വൈദ്യൻ മുങ്ങിയതായി പരാതി. നെടുമങ്ങാട് കരിപ്പൂര് മുടിപ്പുര ജംഗ്ഷനു സമീപം വാടകക്ക് താമസിച്ചുവന്ന തെലുങ്കാനാ, വാറങ്കൽ ജില്ലാ സ്വദേശി ലക്ഷ്മണൻ രാജുവാണ് പലരിൽ നന്നായി പണം വാങ്ങി മുങ്ങിയതെന്നു നാട്ടുകാർ പറയുന്നു . ആദിവാസി പാരമ്പര്യ വൈദ്യൻ എന്ന പേരിലാണ് പണം തട്ടിയെടുത്തത്. മരുന്നും ചികിത്സയും നൽകാമെന്നു പറഞ്ഞു 1000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ തട്ടിയെടുത്തായി നെടുമങ്ങാട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആദ്യ ഡോസായി കുറച്ചു മരുന്നുകൾ നൽകിയശേഷം മുഴുവൻ തുക കൈപ്പറ്റി മുങ്ങുകയായിരുന്നു. നെടുമങ്ങാട് അരശുപറമ്പ് സ്വദേശി രവീന്ദ്രൻ, മഞ്ച പുലച്ച സ്വദേശി ഷബുദീൻ, തത്തൻകോട് സ്വദേശി ഷാജഹാൻ എന്നിവരുടെ പരാതിയിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.