സമഗ്ര ഗുണതാ പദ്ധതി നടപ്പാക്കും: മന്ത്രി വി.ശിവൻകുട്ടി
1299338
Thursday, June 1, 2023 11:58 PM IST
തിരുവനന്തപുരം: പഠനനിലവാരം ഉയർത്താൻ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ഗുണതാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾതല മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുക. ഇതിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള പരിശീലനം അധ്യാപകർക്കു നൽകിയിട്ടുണ്ട്. ഓരോ പ്രായ ഘട്ടത്തിലും കുട്ടികൾ നേടേണ്ട കാര്യങ്ങൾ നേടുന്നു എന്ന് അധ്യാപകർക്ക് ഉറപ്പാക്കാൻ കഴിയും വിധം ആണ് ഈ പരിശീലനം. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവണ്മെന്റ് വി ആൻഡ് എച്ച്എസ് ഫോർ ഗേൾസിൽ പ്രവേശനോത്സവവും നവീകരിച്ച ഹോം തിയറ്റർ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം കാന്പയിൻ, ലഹരി വിരുദ്ധ കാന്പയിൻ, സ്കൂൾ പച്ചക്കറിത്തോട്ടങ്ങളുടെ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിച്ചു.