ലാത്തിച്ചാർജിൽ മൂന്നുപേർക്ക് പരിക്ക്
1299334
Thursday, June 1, 2023 11:56 PM IST
വെള്ളറട: വെള്ളറടയില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ടു വിപിഎം എച്ച്എസ്എസിനു മുന്നിൽ കോടിതോരണം കെട്ടുന്നതിനിടെ സംഘര്‍ഷം. എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബുധനാഴ്ച രാത്രി 12 മണിയോ ടെ സംഘടിച്ചെത്തി കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിനു മുന്നില്‍ നിർത്തിയിട്ടിരുന്ന ബൈ ക്കുകളും പാര്‍ട്ടി ഓഫീസിനുള്ളിലെ ടിവിയും കസേരകളും തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് കെഎസ്യു പ്രവർത്ത കർക്കും മൂന്ന് എസ്എഫ്ഐക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളറടയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം എ.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കാനുള്ള നീക്കം ലാത്തിചാര്‍ജില്‍ കലാശിച്ചു. ലാത്തി അടിയേറ്റ മുട്ടച്ചല്‍ സിവിന്, വെള്ളരിക്കുന്ന് ഷാജി, അരുണ്മുത്തുക്കുഴിയെയും നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുകുമാറിന്റെ നേതൃ ത്വത്തില്‍ എആര്‍ ക്യാമ്പിലെ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ആനപ്പാറയിലെ സിപിഎം പാര്‍ട്ടി ഓഫീസിനു പോലീസ് കാവലും ഏര്‍പ്പടുത്തിയിട്ടുണ്ട്.