ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്കു തിരി തെളിഞ്ഞു
1299080
Wednesday, May 31, 2023 11:51 PM IST
വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിലെ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിൽ അറിയപ്പെടുന്ന ശിവഗിരി ആശ്രമത്തിനു വാഷിങ്ടൺ ഡി സി യിൽ തിരിതെളിഞ്ഞു. ആശ്രമത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാചടങ്ങുകൾക്ക് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരായ സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർഥ, സ്വാമി ശങ്കരാനന്ദ എന്നിവർ കാർമ്മികത്വം വഹിച്ചു .
നോർത്ത് പോയിന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ഉദ്ഘാടനം ചെയ്തു. സ്വാമി ഗുരുപ്രസാദ് അധ്യക്ഷത വഹിച്ചു. ആശ്രമം പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, വൈസ് പ്രസിഡന്റുമാരായ മനോജ് കുട്ടപ്പൻ, അനിൽ കുമാർ, ട്രഷറർ സന്ദീപ് പണിക്കർ എന്നിവർ നേതൃത്വം നൽകി.