പുകയില വിരുദ്ധ ബുള്ളറ്റ് റാലി സംഘടിപ്പിച്ച് കിംസ്ഹെൽത്ത്
1299078
Wednesday, May 31, 2023 11:51 PM IST
തിരുവനന്തപുരം: ലോക പുകയില വിരുദ്ധ ദിനത്തോടനുമ്പന്ധിച്ച് ബോധവത്കരണ ബുള്ളറ്റ് റാലി സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷനുമായി ചേർന്നു സംഘടിപ്പിച്ച "ബീറ്റ് ദ ഫ്യൂംസ്’ ബുള്ളറ്റ് റാലി ജോയിന്റ് എക്സൈസ് കമ്മീഷണർ ആർ. ഗോപകുമാർ ഫ്ലാഗ്ഓഫ് ചെയ്തു.
പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് റെസ്പിറേറ്ററി വിഭാഗം കൺസൽട്ടൻറ് ഡോ. രോഹിത് ക്ലാസെടുത്തു.
കിംസ്ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് അധ്യക്ഷത വഹിച്ചു. കിംസ്ഹെൽത്ത് ഹെൽത്ത്കെയർ പ്രമോഷൻസ് ആൻഡ് റവന്യു സൈക്കിൾ മാനേജ്മെന്റ് ഗ്രൂപ്പ് ഹെഡ് വൈ.ആർ. വിനോദ്, ഹെൽത്ത്കെയർ പ്രമോഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ അനിൽ പോൾ ജേക്കബ്, നാസർ കടയറ, അബ്ദുൾ അസീസ്, ഫൈസൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.