ഒളിന്പ്യാഡ് അവാർഡിൽ തിളങ്ങി തിരുവനന്തപുരത്തെ വിദ്യാർഥികൾ
1299063
Wednesday, May 31, 2023 11:39 PM IST
തിരുവനന്തപുരം: 70 രാജ്യങ്ങളിൽ നിന്നായി 60 ലക്ഷം വിദ്യാർഥികൾ പങ്കെടുത്ത 2022-23 ലെ എസ്ഒഎഫ് ഒളിന്പ്യാഡ് പരീക്ഷയിൽ തിരുവനന്തപുരത്തു നിന്നുള്ള മൂന്നു വിദ്യാർഥികൾ അന്താരാഷ്ട്ര റാങ്ക് കരസ്ഥമാക്കി. ലയോള സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഡാനിയൽ ജോണ് നീലൻകാവിൽ നാഷണൽ സയൻസിൽ രണ്ടാം റാങ്കും അന്താരാഷ്ട്ര വെള്ളി മെഡലും സർട്ടിഫിക്കറ്റും നേടി.
ശ്രീ ശ്രീ രവിശങ്കർ വിദ്യാ മന്ദിറിലെ രണ്ടാം ക്ലാസ് വിദ്യാർഥി ദേവദേവ് ഡി. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിന്പ്യാഡിൽ മൂന്നാം റാങ്കും അന്താരാഷ്ട്ര വെങ്കല മെഡലും സർട്ടിഫിക്കറ്റും കരസ്ഥമാക്കി. ഇഗ്ലീഷ് ഒളിന്പ്യാഡിൽ സർവോദയ സെൻട്രൽ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസുകാരൻ സിദ്ധാർഥ് ശങ്കറിനാണ് മൂന്നാം റാങ്ക്.
മെറിറ്റ് സർട്ടിഫികറ്റും അന്താരാഷ്ട്ര വെങ്കല മെഡലും സിദ്ധാർഥിനു ലഭിച്ചു. 70 വ്യത്യസ്ത രാജ്യങ്ങളിലെ 1400 നഗരങ്ങളിൽ നിന്നുള്ള 70000ലധികം സ്കൂളുകൾ 2223 കാലയളവിൽ നടന്ന ഏഴ് എസ്ഒഎഫ് ഒളിന്പ്യാഡ് പരീക്ഷകളിൽ പങ്കെടുത്തു.