ധാരണാപത്രം ഒപ്പുവെച്ചു
1299061
Wednesday, May 31, 2023 11:39 PM IST
തിരുവനന്തപുരം: അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട് കോഴ്സുകൾക്കായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ടൂണ്സ് അനിമേഷൻ സ്റ്റുഡിയോ ധാരണാപത്രം ഒപ്പുവെച്ചു. ടൂണ്സിന്റെ വിദ്യാഭ്യാസ വിഭാഗമായ ‘വിസ്ഡവു’മായി ചേർന്നാണ് പുതിയ സഹകരണം. വിനോദ - മാധ്യമ വ്യവസായ രംഗവും അക്കാദമിക് തലവും തമ്മിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം. ഇതിന്റെ ഭാഗമായി നൈപുണ്യാധിഷ്ഠിത കോഴ്സുകൾ വികസിപ്പിക്കും. എഫ്ടിഐഐ രജിസ്ട്രാർ, സയ്ദ് റബിഹാഷ്മി, ടൂണ്സ് അനിമേഷൻ സ്റ്റുഡിയോസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) സുബ്ബലക്ഷ്മി വെങ്കിടാദ്രി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. എഡ്യൂക്കേഷൻ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ, ശശികുമാർസ സന്നിഹിതനായിരുന്നു.ധാരണാപത്രം അനുസരിച്ച്, എഫ്ടിഐഐയുടെ സെന്റർ ഫോർ ഓപ്പണ് ലേണിംഗിന് (സിഎഫ്ഒഎൽ) കീഴിൽ അനിമേഷൻ, വിഷ്വൽ ഇഫക്ട്സ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിനായി എഫ്ടിഐഐയുമായി ടൂണ്സ് അനിമേഷൻ സ്റ്റുഡിയോസ് സഹകരിക്കും.