അങ്കണവാടി പ്രവേശനോത്സവം
1298782
Wednesday, May 31, 2023 4:19 AM IST
നെടുമങ്ങാട്: അങ്കണവാടി പ്രവേശനോത്സവം "ചിരികിലുക്കം'ചിറക്കാണി വാർഡിലെ മുൻ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്. ബിജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബി.എ. അഖിൽ അധ്യക്ഷതവഹിച്ചു. നവാഗതരെ മിഠായി, ബലൂൺ, പൂക്കൾ, വർണ്ണ പെൻസിലുകൾ, കളർബുക്ക് എന്നിവ അടങ്ങിയ സമ്മാനപൊതികൾ നൽകി വരവേറ്റു. ഉച്ചക്ക് പായസത്തോടെ സദ്യയും നൽകി. നെടുമങ്ങാട് നഗരസഭ അങ്കണവാടി പ്രവേശനോത്സവം ഉളിയൂർ അങ്കണവാടിയിൽ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ് ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളറട: പെരുങ്കടവിള പഞ്ചായത്ത് പാല്‍ക്കുളങ്ങര വാര്‍ഡില്‍ 17-ാം നമ്പര്‍ അങ്കണവാടിയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയമാന് കാനക്കോട് ബാലരാജ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് പൂക്കളും, മധുരവും, സമ്മാനങ്ങളും നല്കി സ്വീകരിച്ചു. ആശാവര്‍ക്കര്‍ ലളിതകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുന്‍ പ്രസിസന്റ് നാഗ ചന്ദ്രന് നായര്‍ , സൗമ്യ അനൂപ്, സജിദാസ്. ബിന്ദുസതീഷ് , സാന്റി തുടങ്ങിയവര്‍ പങ്കെടുത്തു.