വിഴിഞ്ഞം: ആഴിമല കാണാനെത്തിയ അഞ്ചംഗ സംഘത്തിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട രണ്ട് പേരിൽ ഒരാളെ കാണാതായി. ഒരാളെ കൂടെയുള്ളവർ രക്ഷപ്പെടുത്തി.
കണ്ടല അഴകം കാട്ടുവിള രാജേഷ് ഭവനിൽ രാകേന്ദ്(27) നെയാണ് കാണാതായത്. തിരയിൽപ്പെട്ട മലയിൻകീഴ് സ്വദേശി അനിൽ കുമാർ (31) കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ഏഴോടെ ആഴിമല ക്ഷേത്രത്തിന് സമീപം നടന്ന സംഭവം രാത്രി ഒന്പതിന് കൂടെയുള്ളവർ തീരദേശ സ്റ്റേഷനിൽ എത്തി അറിയിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. ഇവൻ മാനേജ്മെന്റ് സംഘത്തിൽപ്പെട്ട പുല്ലുവിള സ്വദേശി വിഷ്ണു, കണ്ടല സ്വദേശി സജു ,മുവോട്ടുകോണം സ്വദേശി അനു എന്നിവരോടൊപ്പമാണ് മറ്റുള്ളവർ കാറിൽ കടൽക്കരയിൽ എത്തിയത്. വിവരമറിഞ്ഞ് തീരദേശ പോലീസ് തെരച്ചിൽ ആരംഭിച്ചു.