കിളിമാനൂർ: സ്വകാര്യ ബസിന്റെ മുൻവാതിലിൽനിന്ന് വീണു യുവാവിന് ഗുരുതര പരിക്കേറ്റു. കിളിമാനൂർ തട്ടത്തുമല സ്വദേശി ഷിജു (30) വിനാണ് പരിക്കേറ്റത്.
കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡിനുള്ളിലേയ്ക്ക് ബസ് പ്രവേശിക്കുന്നതിനിടെ ചാടിയിറങ്ങിയപ്പോൾ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം നടന്നത്. ബസിനടിയിൽ വീണ യുവാവിന്റെ പുറത്തു കൂടി പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ബസ്റ്റാൻഡിൽ വരുന്നതും പുറപ്പെടുന്നതുമായ ബസുകളുടെ സമയ കൃത്യത ഉറപ്പുവരുത്തുവാനായി ബസ് ജീവനക്കാർ നിയോഗിച്ച ആളാണ് ഷിജു.