ലുലു മാളിൽ എക്സ്ക്ലൂസീവ് സ്റ്റോർ ആരംഭിച്ച് ടി ദ ബ്രാൻഡ്
1298415
Tuesday, May 30, 2023 12:06 AM IST
തിരുവനന്തപുരം: കേരളം ആസ്ഥാനമായ പ്രമുഖ ഇന്ത്യൻ ടെക്സ്റ്റൈൽ സ്റ്റാർട്ടപ്പ് ജിയാക്ക ആൻഡ് അബിറ്റോ സാർട്ടോറിയാലുടെ (ജിആൻഡ്എ) കീഴിലുള്ള മുൻനിര ബ്രാൻഡ് ആയ ടി ദ ബ്രാൻഡ് തിരുവനന്തപുരം ലുലു മാളിൽ അവരുടെ ആദ്യത്തെ എക്സ്ക്ലൂസീവ് സ്റ്റോർ തുറന്നു.
വർക്ക് വെയർ, കാഷ്വൽസ്, ഒക്കേഷൻ വെയർ തുടങ്ങിയ ഡിസൈനുകളിലുള്ള വസ്ത്രങ്ങൾ സ്റ്റോറിൽ ലഭിക്കും. കൂടാതെ വസ്ത്രങ്ങൾക്കൊപ്പം ആക്സസറീസും സ്റ്റോറിൽ വാങ്ങാനാകും. തുടക്കത്തിൽ മൾട്ടിബ്രാൻഡ് ഒൗട്ട്ലെറ്റുകളിലൂടെയായിരുന്നു ജി ആൻഡ് എ അതിന്റെ റീട്ടെയിൽ യാത്ര ആരംഭിച്ചത്.
ജി ആൻഡ് എ യ്ക്ക് "ടീ ആൻഡ് ടെയ്ലറിംഗ്’ എന്ന പേരിൽ ഇകൊമേഴ്സ് പോർട്ടലുമുണ്ട്. കോഴിക്കോട്ടും കൊച്ചിയിലും ഉൾപ്പെടെ സ്റ്റോറുകൾ തുറന്ന് രാജ്യത്തുടനീളം ഓഫ്ലൈൻ സാന്നിധ്യം വ്യാപിപ്പിക്കാനും ജി ആൻഡ് എ പദ്ധതിയിടുന്നുണ്ട്.
എംറ്റൈ കവിത-
കഥാ ചർച്ച
തിരുവനന്തപുരം : എംറ്റൈ റൈറ്റേഴ്സ്് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ ചർച്ച സമ്മേളനം നടന്നു. സ്റ്റാച്യു തായ്നാട് ഹാളിൽ ഫോറം പ്രസിഡന്റ് പ്രഫ. ജി.എൻ പണിക്കരുടെ അധ്യക്ഷതയിലാണ് സമ്മേളനം നടന്നത്. ക്ലാഷ്ന ഷണ്മുഖൻ, കോട്ടുകാൽ സത്യൻ, മോഹൻദാസ് കരമന, എന്നിവർ മലയാളം കവിതകളും അജിത് സുന്ദർ, എൻ.ഗണേശൻ, എന്നിവർ മലയാളം കഥകളം അവതരിപ്പിച്ചു.
എംഎസ് എസ് മണിയൻ, കെ.ജയലക്ഷ്മി എന്നിവർ തമിഴ് കവിതകളും ഭഗവതി മോതിലാൽ തമിഴ് കഥകളും അവതരിപ്പിച്ചു. മെലിക്സ് ജഫ്രി, തിരുമല സത്യദാസ്, സൂരജ് ജെ. പുതുവീട്ടിൽ, ഡോ.എൻ. ശ്രീകല, ആർ.ജയചന്ദ്രൻ, ഡോ.ജി. ജയകുമാർ, എസ്.ജെ സംഗീത, ജി.എൻ പണിക്കർ എന്നിവർ ഇംഗ്ലീഷ് കവിതകളും അവതരിപ്പിച്ചു.