കെഎസ്ആര്ടിസി ബജറ്റ് ടൂറിസം: ജൂണ് മാസ യാത്രകള് പത്ത് മുതല്
1298412
Tuesday, May 30, 2023 12:06 AM IST
നെയ്യാറ്റിന്കര: കെഎസ്ആർടിസി നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ ജൂണ് മാസ യാത്രകള് പത്തിന് ആരംഭിക്കും. കാപ്പുകാടേയ്ക്കും വാഗമണിലേയ്ക്കും മൂകാംബിക ഉഡുപ്പിയിലേയ്ക്കുമുള്ള ടൂറിസം സര്വീസുകളാണ് ആദ്യം. കാപ്പുകാടും പൊന്മുടിയും സന്ദര്ശനത്തിന് ഉള്പ്പെടുത്തിയിട്ടുള്ള ഏകദിന യാത്രയ്ക്ക് 550 രൂപയാണ് നിരക്ക്. 25 നും ഈ സര്വീസ് നടത്തുന്നതാണ്. വാഗമണ് യാത്ര രണ്ടു ദിവസം കൊണ്ടാണ് പൂര്ത്തിയാകുന്നത്. 2950 രൂപയാണ് നിരക്ക്. മൂകാംബികയും ഉഡുപ്പിയും സന്ദര്ശിക്കുന്ന രണ്ടു ദിവസത്തെ യാത്രാ പാക്കേജിന് 3600 രൂപയാണ് കെഎസ്ആര്ടിസി ഈടാക്കുന്നത്. കൊട്ടിയൂര്, പറശ്ശിനിക്കടവ്, രാജരാജേശ്വരി യാത്രാ പാക്കേജ് 15,16 തീയതികളിലും 24,25 തീയതികളിലുമായി നടത്തും. 2950 രൂപയാണ് നിരക്ക്. ആതിരപ്പള്ളി, വാഴച്ചാല്, മലക്കപ്പാറ ഏകദിന ട്രിപ്പും വാഴ്്വന്തോള്, പൊന്മുടി ഏകദിന ടൂറും 18 നാണ് ക്രമീകരിച്ചിരിക്കുന്നത്. മാമലക്കണ്ടി, മൂന്നാര് രണ്ടു ദിന ട്രിപ്പ് 17 ന് ആരംഭിക്കും. തെന്മല, പാലരുവി ഏകദിന യാത്ര 25 ന് നടക്കും.
ബാലസംഘം നെയ്യാറ്റിൻകര ടൗൺ മേഖല സമ്മേളനം
നെയ്യാറ്റിന്കര: ബാലസംഘം നെയ്യാറ്റിൻകര ടൗൺ മേഖല സമ്മേളനം ബാലസംഘം ജില്ല എക്സിക്യൂട്ടീവ് അംഗം ബി.എസ്. സിബിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡി.എസ്. സന്ദീപ്, ഏരിയാ കൺവീനർ മോഹനപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.