വിദ്യാലയങ്ങളില് പലയിടത്തും ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല
1297909
Sunday, May 28, 2023 3:05 AM IST
നെയ്യാറ്റിന്കര: പുതിയ അധ്യയന വര്ഷം ആരംഭിക്കാന് ദിവസങ്ങള് ശേഷിക്കെ പല സ്കൂളുകള്ക്കും ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഇ മാരാണ് സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനെത്തു ക. പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതിനുമുന്പ് സമയബന്ധിതമായി ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ നല്കേണ്ടതുണ്ട്. എഇയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്കൂളുകളിലെത്തി കെട്ടിടങ്ങള് വിശദമായി പരിശോധിക്കുകയും അപാകതകളുണ്ടെങ്കില് ചൂണ്ടിക്കാട്ടി എത്രയുംവേഗം പരിഹരിക്കാനുള്ള നിര്ദേശങ്ങള് നല്കുകയുമാണ് ചെയ്യുന്നത്.
പലപ്പോഴും അധ്യയന വര്ഷാരംഭത്തിനു തൊട്ടു മുന്പുള്ള ഒരാഴ്ചയ്ക്കിടയിലാണ് ഇക്കാര്യങ്ങളൊക്കെ നടക്കുന്നതെന്നും പറയപ്പെടുന്നു. എന്തായാലും, നെയ്യാറ്റിന്കര വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില് ഡിഇഒ, എഇഒതല പരിശോധന ആരംഭിച്ചു കഴിഞ്ഞു. ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് അടക്കമുള്ള വിവിധ വിഷയങ്ങള് അവര് പരിശോധിക്കും.