സിവിൽ സർവീസ് പരീക്ഷയിൽ അണ്കാഡമി പഠിതാക്കൾക്ക് വിജയം
1297895
Sunday, May 28, 2023 2:58 AM IST
തിരുവനന്തപുരം: സിവിൽ സർവീസസ് പരീക്ഷയിൽ അണ്കാഡമി പഠിതാക്കൾക്ക് അഭിമാനാർഹമായ നേട്ടം. അണ്കാഡമിയിലെ മികച്ച റാങ്കുകാരിൽ സ്മൃതി മിശ്ര (നാലാം റാങ്ക്), കനിക ഗോയൽ (ഒൻപതാം റാങ്ക്), രാഹുൽ ശ്രീവാസ്തവ (പത്താം റാങ്ക്), അഭിനവ് സിവാച്ച് (12-ാം റാങ്ക്), വിദുഷി സിംഗ് (13-ാം റാങ്ക്) തുടങ്ങിയവർ ഉൾപ്പെടുന്നു. അണ്കാഡമിയുടെ ഓണ്ലൈൻ പ്രോഗ്രാമിൽ നിന്നും ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാമായ അണ്കാഡമിയുടെ ലാസ്റ്റ് മൈൽ പ്രോഗ്രാമിന്റെ ഭാഗമായിരുന്നവരും ഉന്നത വിജയം നേടി. വിരമിച്ച ബ്യൂറോക്രാറ്റുകൾ, മുൻ യുപിഎസി അംഗങ്ങൾ, മികച്ച അധ്യാപകർ എന്നിവർ നടത്തിയ ലാസ്റ്റ് മൈൽ പ്രോഗ്രാമിന്റെ മോക്ക് ഇന്റർവ്യൂ സെഷനുകൾ തങ്ങളുടെ വിജയത്തിൽ നിർണായകമായതായി വിജയിച്ച പഠിതാക്കൾ പറയുന്നു.