മലിനജലം ഒഴിക്കിവിടുന്നു: കർശന നടപടിയുമായി നെടുമങ്ങാട് നഗരസഭ
1297595
Friday, May 26, 2023 11:40 PM IST
നെടുമങ്ങാട് : ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന തരത്തിൽ പൊതുഓടയിലേക്കും ജലസ്രോതസുകളിലേക്കും മലിന ജലം ഒഴുക്കിവിട്ടവർക്കെതിരെ കർശന നടപടിയുമായി നെടുമങ്ങാട് നഗരസഭ. വീടുകളിൽ നിന്നും കടകളിൽ നിന്നുമൊക്കെ പൈപ്പുകൾ സ്ഥാപിച്ചു മലിന ജലം ഒഴുക്കി വിടുന്നതായുള്ള പരാതിയെ തുടർന്ന്നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.പഴകുറ്റി കമ്മളം റസ്റ്ററന്റ് ,ത്രിമൂർത്തി ലോഡ്ജ് പഴകുറ്റി, ഷീജ തത്തംകോട്,റാന്തൽ റസ്റ്ററന്റ് പഴകുറ്റി എന്നീസ്ഥലങ്ങളും താണുപ്പിള്ള പഴകുറ്റി, അജി കൊല്ലംകാവ്,കമാൽ കൊല്ലംകോട്,സോഫിയ കൊല്ലംകാവു,രാജൻ കൊല്ലംകാവു,സുലൈമാൻ പഴകുറ്റി എന്നിവരുടെ വീടുകളിൽ നിന്നും സ്ഥാപിച്ചിരുന്ന പൈപ്പുകൾ കണ്ടെത്തി.