വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1297492
Friday, May 26, 2023 1:32 AM IST
വെള്ളറട: കാറിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. കോവില്ലൂര്‍ കതിരടിച്ചാല് പാറ വീട്ടില്‍ പരേതരായ ഫ്രാന്‍സിസിന്റെയും- റോസയുടെയും മകന് മുരുകന് (61) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് മുരുകനെ കാറടിച്ച് പരിക്കേല്‍പ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണമടഞ്ഞു. പോസ്റ്റുമാര്ട്ടത്തിനുശേക്ഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരങ്ങള്‍: സെല്വന്, മോഹനന്, ജോണി. പ്രാര്‍ഥന തിങ്കളാഴ്ച വൈകുന്നേരം നാലിന്.