തിരുവനന്തപുരം: ഒരു മാസത്തിലേറെയായി ദില്ലിയിൽ സമരരംഗത്തു ഉറച്ചു നിൽക്കുന്ന ഗുസ്തിതാരങ്ങൾക്ക് തിരുവനന്തപുരത്തെ മാനവിക-സാംസ്കാരിക-സൗഹൃദ കൂട്ടായ്മ സമ്മോഹനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അഡ്വ. വിതുര ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കണ്‍വീനർ പിരപ്പൻകോട് സുഭാഷ് പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ ടി.പി. അംബിരാജ, എസ്. മനോഹരൻ നായർ, മുരുക്കുംപുഴ സി. രാജേന്ദ്രൻ, അഡ്വ. സി.കെ. വത്സലകുമാർ, അണിയൂർ എം. പ്രസന്നകുമാർ, ബി. രാജൻ എന്നിവർ പ്രസംഗിച്ചു.