പ്രചാരണ പദയാത്ര
1283266
Saturday, April 1, 2023 11:18 PM IST
നെടുമങ്ങാട്: അഞ്ചിന് എഐകെഎസും സിഐടിയുവും എഐഎഡബ്ല്യൂവും സംയുക്തമായി പാർലമെന്റിലേക്ക് നടത്തുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചരണാർഥം പ്രചാരണ പദയാത്ര നടത്തി. പൂവത്തൂർ മേഖല സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവത്തൂർ മുതൽ മുക്കോലവരെ നടത്തിയ പദയാത്ര കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ആർ.മധു ഉദ്ഘാടനം ചെയ്തു.ഉദയകുമാർ അധ്യക്ഷത വഹിച്ചു.എം.രാജേന്ദ്രൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. മുക്കോലയിൽ നടന്ന സമാപന യോഗം കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ്.ബിജു ഉദ്ഘാടനം ചെയ്തു.എസ്.ഷിനി,ആർ.സിന്ധുക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധ സമരം നടത്തി
നെടുമങ്ങാട്: കേന്ദ്ര സംസ്ഥാന സർക്കാരുകൾ തദ്ദേശസ്ഥാപനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് ജനപ്രധികൾ നഗരസഭാ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ചെസ് ടൂർണമെന്റ് ആരംഭിച്ചു
തിരുവനന്തപുരം: കാപ്പബ്ലാങ്ക ചെസ് സ്കൂളിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് സിസിഎസ് ചെസ് ടൂർണമെന്റ് ആരംഭിച്ചു.ആറു വരെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വരുന്ന ടൂർണമെന്റ് ആറിനു സമാപിക്കും. ഫിഡെറേറ്റഡ് ടൂർണമെന്റ് ആയ സിസിഎസ് ചെസ് ഫെസ്റ്റിവലിൽ മികച്ച പ്രകടനം നടത്തുന്നവർക്കായി 25 ലക്ഷം രൂപ വിലവരുന്ന സമ്മാനങ്ങളാണ് നൽകുന്നത്. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപക സംവിധായകൻ സൂര്യ കൃഷ്ണമൂർത്തി, ടോപ് സീഡ് ഇന്റർനാഷണൽ മാസ്റ്റർ കൊങ്ങുവെൽ പൊന്നുസ്വാമിക്കെതിരെ ചെസ് കളിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാർ പങ്കെടുക്കുന്നുണ്ട്. ക്ലാസിക്, റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.