വധശ്രമം: ഒരാൾ അറസ്റ്റിൽ
1283262
Saturday, April 1, 2023 11:16 PM IST
വെള്ളറട: വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍.പനച്ചമൂട് രാഗം മന്‍സിലില്‍ ഷിനു ബുദീനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ വെള്ളറട കാരമൂട് കരിമരം കോളനിയില്‍ താമസക്കാരനായ നിഷാദ് (20) നെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്.
പനച്ചമൂട്ടിലെ സ്വകാര്യബാറില് വ്യാഴാഴ്ച രാത്രിയില്‍ മദ്യപാനത്തിനിടയിലുള്ള വാക്ക് തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞപ്രതിയെ വെള്ളറട പോലീസ് മോബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
നിഷാദിനോടെപ്പമുളരണ്ടു പേര് ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും സിഐ മൃദുല്‍കുമാര്‍ അറിയിച്ചു. സബ് ഇന്‍സ്പക്ടര്‍ ജോസഫ് ആന്റണി നെറ്റോ, സിവില്‍ പോലീസുകാരായ പ്രജീഷ്, പ്രതീപ്, ദിനീഷ്കുമാര്‍ അടങ്ങുന്ന സംഗമാണ് പ്രതിയെ പിടികൂടിയത്.