മോഷണ ശ്രമം: യുവാവ് അറസ്റ്റിൽ
1282999
Friday, March 31, 2023 11:37 PM IST
കാട്ടാക്കട : മോഷണം, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയായ യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ. വീട് കുത്തിത്തുറന്ന് മോഷണത്തിനു ശ്രമിച്ച പ്രതിയായ തൊടുവെട്ടിപ്പാറ തെക്കേക്കര പുത്തൻ വീട്ടിൽ പ്രിൻസ് (ഉണ്ണി, 21) നെയാണ് മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം, വധശ്രമം ഉൾപ്പെടെ ഏഴു കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കൊറ്റംപള്ളി സ്വദേശി എ.ജെ. അഖിലിന്റെ വീട്ടിൽ കവർച്ചയ്ക്കു കയറിയ പ്രതി വീട്ടുകാർ ഉണർന്നതോടെ രക്ഷപ്പെടുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പ്രിൻസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കണ്ടലയിലെ പെട്രോൾ പമ്പിൽ കവർച്ചെക്കെത്തിയ പ്രിൻസ് കവർച്ചയ്ക്ക് ശ്രമിക്കവേ ഉണർന്ന സുരക്ഷാ ജീവനക്കാരനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച് കടന്നിരുന്നു.ഈ കേസിൽ ഏഴു മാസം ജയിലിൽ കിടന്ന് തിരിച്ചിറങ്ങിയ ശേഷം വീണ്ടും കവർച്ചയിലേക്ക് തിരിയുകയായിരുന്നു. ക്ഷേത്ര മോഷണങ്ങൾ ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് ഇയാൾ.
ആരോഗ്യ സംഗമം
സംഘടിപ്പിച്ചു
നെയ്യാറ്റിൻകര : അതിയന്നൂര്‍ പഞ്ചായത്തും വെണ്‍പകല്‍ സാമൂഹിക ആരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ സംഗമം കെ.ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനില്‍കുമാര്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജസ്റ്റിന് ബേസില്‍ തുടങ്ങിയവർ സംബന്ധിച്ചു.