യുഡിഎഫ് കുത്തിയിരിപ്പ് സമരപരിപാടി സംഘടിപ്പിച്ചു
1282989
Friday, March 31, 2023 11:35 PM IST
നെടുമങ്ങാട്: ഫണ്ടുകൾ വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമര പരിപാടി ആനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ആർ അജയകുമാർ അധ്യക്ഷത വഹിച്ചു. ആനാട്, മൂഴി മണ്ഡലം പ്രസിഡന്റുമാരായ ഹുമയൂൺ കബീർ, വേട്ടമ്പള്ളി സനൽ, പഞ്ചായത്ത് മെമ്പർമാരായ കെ, ശേഖരൻ, നെട്ടറക്കോണം ഗോപാലകൃഷണൻ, ഷീബാ ബീവി, യുഡിഎഫ് നേതാക്കളായ എസ്. മുജീബ് വഞ്ചുവം, കല്ലിയോട് ഭൂവനേന്ദ്രൻ, വേങ്കവിള സുരേഷ്, ആനാട് പി ഗോപകുമാർ, പാണയം ജലീൽ, മൂഴി സുനിൽ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് വേങ്കവിള ജയകുമാർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖില തുടങ്ങിയവർ പ്രസംഗിച്ചു.