സിപിഐ മണ്ഡലം ജനറല് ബോഡി
1282260
Wednesday, March 29, 2023 11:36 PM IST
വെള്ളറട: സിപിഐ പാറശാല മണ്ഡലം ജനറല് ബോഡി കൊല്ലയില് ക്ഷീരസംഘം ഹാളില് ഭക്ഷ്യമന്ത്രി ജി.ആര്. അനില് ഉദ്ഘാടനം ചെയ്തു. സി. സുന്ദരേശന് നായർ അധ്യ ക്ഷത വഹിച്ചു. എം.എന്. സ്മാരക നവീകരണ ഫണ്ട് വിജയിപ്പിക്കാന് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. മധുസൂദനന് നായര്, ജില്ലാ കമ്മിറ്റി അംഗം സി. സുന്ദരേശന് നായര്, മണ്ഡലം സെക്രട്ടറി ആനാവൂര് മണികണ്ഠന്, അസിസ്റ്റന്റ് സെക്രട്ടറി എ. ശ്രീധരന്, എന്. രാഘവന് നാടാര്, രാജേന്ദ്രകുമാര്, ഉഷ സുരേഷ് എന്നിവര് പ്രസംഗിച്ചു.