കാോവളം: കാോവളത്ത് കടലിൽ കുളിക്കവെ അപകടത്തിൽപെട്ട വിദേശ വനിതയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. അമേരിക്കൻ വിദേശ സഞ്ചാരിയായ ഇവ അമലസ്ബി (65) യെയാണ് ലെെഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്. നാലുമണിയോടു കൂടി ലൈറ്റ് ഹൗസ് ബീച്ചിൽ കുളിച്ചു കൊണ്ടിരുന്ന അമേരിക്കക്കാരിയായ വയോധിക അപ്രതിക്ഷിതമായി ആഞ്ഞടിച്ച തിരയടിയേറ്റ് അടിയൊഴുക്കിൽപെടുകയായിരുന്നു. ലൈഫ്ഗാർഡ് സൂപ്പർവൈസറായ പി. വേണു, ലൈഫ് ഗാർഡുമാരായ വി. വിജയൻ, ആർ. രമേഷ്കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.