പി.കെ. കാളൻ പുരസ്കാര സമർപ്പണം ഇന്ന്
1281938
Wednesday, March 29, 2023 12:16 AM IST
തിരുവനന്തപുരം: ഗദ്ദിക ഗോത്രവർഗ കലാരൂപത്തിന്റെ പ്രചാരകൻ പി.കെ. കാളന്റെ പേരിൽ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ഇന്ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. വൈകുന്നേരം 5.30 ന് മന്ത്രി സജി ചെറിയാൻ ചെറുവയൽ രാമന് പുരസ്കാരം സമ്മാനിക്കും.
ഒരു ലക്ഷം രൂപയും വെങ്കല ശില്പവും പ്രശംസാ പത്രവും അടങ്ങിയതാണ് പുരസ്കാരം. ചടങ്ങിൽ വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണി അക്കാദമി മുഖപത്രമായ പൊലിയുടെ പ്രകാശനം നിർവഹിക്കും. അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട്, സെക്രട്ടറി എ.വി. അജയകുമാർ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പ്രിയദർശൻ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട്, പ്രോഗ്രാം ഓഫീസർ പി.വി. ലാവ്ലിൻ എന്നിവർ പങ്കെടുത്തു.