പൂർവ വിദ്യാർഥി സംഗമവും അസോസിയേഷൻ രൂപീകരണവും
1281667
Tuesday, March 28, 2023 12:09 AM IST
തിരുവനന്തപുരം: എസ്യുടി സ്കൂൾ ഓഫ് നഴ്സിംഗിന്റെ ആദ്യ ബാച്ചായ 1998 മുതൽ 2022 വരെയുള്ള പൂർവ വിദ്യാർഥികളുടെ സംഗമം ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. വി. രാജശേഖരൻ നായർ, ചീഫ് ലെയ്സൺ ഓഫീസർ എം. രാധാകൃഷ്ണൻ നായർ, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ പ്രഫ. എൽ. നിർമല, വൈസ് പ്രിൻസിപ്പൽ എസ്. സബിത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. എസ്യുടി സ്കൂൾ ഓഫ് നഴ്സിംഗിന്റെ പൂർവ വിദ്യാർഥി അസോസിയേഷൻ രൂപീകരണവും നടന്നു.
എസ്എടി ആശുപത്രിവളപ്പിൽ
തണ്ണീർപ്പന്തലിന് തുടക്കമായി
മെഡിക്കൽ കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രി വളപ്പിൽ തണ്ണീർപ്പന്തലിനു തുടക്കമായി. എൻജിഒ യൂണിയൻ മെഡിക്കൽ കോളജ് ഏരിയയുടെ നേതൃത്വത്തിൽ ആരംഭിച്ച തണ്ണീർപ്പന്തലിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. കല കേശവൻ, എസ്എടി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പി. സുനിൽകുമാർ, ഏരിയ സെക്രട്ടറി പി. ഡൊമിനിക് എന്നിവർ പങ്കെടുത്തു.