നെടുമങ്ങാട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു
1281664
Tuesday, March 28, 2023 12:08 AM IST
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെ 2023-24 വർഷത്തെ ബജറ്റ് വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ അവതരിപ്പിച്ചു. 71.81 കോടി വരവും 68.45 കോടി ചെലവും 3.35 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെ മത്സ്യമാംസ സംഭരണവും വിതരണവും നടത്തുന്നതിന് കിഫ്ബിയിൽ നിന്നും അനുവദിച്ച 31 കോടി രൂപ വിനിയോഗിച്ച് നെടുമങ്ങാട്ടും, ഇരിഞ്ചയത്തും ആധുനിക മാർക്കറ്റുകളുടെ നിർമാണം ഈ വർഷം ആരംഭിക്കും. നെടുമങ്ങാട്ട് ഇത്രയും തുക വിനിയോഗിച്ച് നടപ്പിലാക്കുന്ന ആദ്യപദ്ധതിയാണിത്. ടൗണിലെ ടേക് എ ബ്രേക്ക് പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർ പേഴ്സൻ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. ബഡ്ജറ്റ് ചർച്ച ഇന്നു നടക്കും.
കൗൺസിലർമാർ
വാക്ഔട്ട് നടത്തി
അച്ചടിച്ചു നൽകിയ ബജറ്റിൽ ഇല്ലാത്ത കാര്യങ്ങൾ അവതരണത്തിനിടെ പ്രഖ്യാപിക്കാനുള്ള വൈസ് ചെയർമാന്റെ നീക്കത്തിൽ പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ് കൗൺസിലർമാർ ബജറ്റ് അവതരണം തടസപ്പെടുത്തുകയും വാക് ഔട്ട് നടത്തുകയും ചെയ്തു. സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് അടിവരയുന്ന തട്ടിക്കൂട്ടാണ് ബജറ്റെ ന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് പുങ്കുംമൂട് അജി പറഞ്ഞു. വാക് ഔട്ട് നടത്തി യ യുഡിഎഫ് കൗൺസിലർമാർ നഗരസഭാ കവാടത്തിൽ പ്രതിഷേധ ധർണയും നടത്തി.