നിംസിൽ റിസര്‍ച്ച് ട്രെയിനികളുടെ പാസൗട്ടും ധാരണാപത്രം കൈമാറലും
1281660
Tuesday, March 28, 2023 12:08 AM IST
പാറശാല: നിംസ് സെന്റര്‍ ഫോര്‍ ജിനോമിക് മെഡിസിന് രണ്ടാം ബാച്ച് റിസര്‍ച്ച് ട്രെയിനികളുടെ പാസൗട്ടും ധാരണാപത്രം കൈമാറലും നടന്നു.
തിരുവനന്തപുരം മാര്‍ ഈവാനിസ് കോളജ്, മോഹന്‍ദാസ് കോളജ് ഓഫ് എൻജിയറിംഗ് ആന്‍ഡ് ടെക്നോളജി, ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് ഫോര്‍ വിമന്‍, ചിറയിന്‍കീഴ് മുസലിയാര്‍ കോളജ് ഓഫ് എൻജി നിയറിംഗ്, കളിയിക്കാവിള മലങ്കര കാത്തലിക് കോളജ് തുടങ്ങി പ്രശസ്ത സ്ഥാപനങ്ങളുമായി ജീനോമിക്സ്, ബയോ സയന്‍സസ് മേഖലകളില്‍ ഗവേഷണവും അക്കാദമിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ളധാരണാപത്രം കൈമാറി. ഗവേഷണ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്സ് കോളജ്, വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജ്, കോതമംഗലം ഇന്ദിരാഗാന്ധി കോളജ്, മലങ്കര കാത്തലിക് കോളജ്, കളിയിക്കാവിള മധുര ഫാത്തിമ കോളജ്, ഇറോഡ് ബന്നാരി അമ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, നൂറുല്‍ ഇസ്ലാം കോളജ്് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ (നിഷ് കന്യാകുമാരി) വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നിംസ് മെഡിസിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മന്ത്രി അഡ്വ. ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. കെ. ആന്‍സലന്‍ എംഎല്‍എ, നിംസ് മെഡിസിറ്റി, മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ ഖാന്, അഡീഷണല്‍ സെക്രട്ടറി ആൻഡ് ജനറല്‍ മാനേജര്‍, നോര്‍ക്ക റൂട്ട്സ് അജിത് കൊളശേരി, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് ചീഫ് ഓപ്പറേറ്റീവ് ഓഫീസര്‍ ടി.വി. വിനോദ്, നെയ്യാറ്റിന്‍കര അഡീഷണല്‍ ലേബര്‍ ഓഫീസര്‍ കെ.വി. ഹരികുമാര്‍, അസാപ് ഡിവിഷന് ഹെഡ് ഐ.പി. ലൈജു, നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. ഷാജിന് നര്‍ഗുണം, മോഹന്‍ദാസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആശാലത തമ്പുരാന്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും നിംസ് സെന്റര്‍ ഫോര്‍ ജിനോമിക് മെഡിസിന് മേധാവിയുമായ ഡോ. അനീഷ് നായര്‍, കണ്‍സള്‍ട്ടന്റ് ആൻഡ് മെഡിക്കല്‍ ജനറ്റിക്സ് മേധാവി ഡോ. ലക്ഷ്മി എസ്. ായര്‍, ഡോ. പ്രസീത, ഡോ.ഹിമ എല്‍, സോഫിയ എ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹതരായിരുന്നു.