ഹരിതകർമസേന മുന്നിട്ടിറങ്ങി; ക്ഷേത്രപരിസരം ക്ലീനായി
1281658
Tuesday, March 28, 2023 12:08 AM IST
തിരുവനന്തപുരം: ഹരിതകർമ്മ സേനയിലെ 14 അംഗങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ വെള്ളായണി ക്ഷേത്ര പരിസരം മണിക്കൂറുകൾകൊണ്ട് ക്ലീനായി..! കല്ലിയൂർ പഞ്ചായത്തിന്റെ നിർദേശപ്രകാരമാണ് 14 വനിതാ അംഗങ്ങൾ പൊങ്കാലയ്ക്കുശേഷം പരിസരത്തുണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഒത്തുചേർന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പറും ഇഷ്ടിക കഷണങ്ങളും മറ്റും രണ്ടുമണിക്കൂർ കൊണ്ടാണ് പൂർണമായി നീക്കം ചെയ്തത്.
ഹരിതകർമസേന പ്രസിഡന്റ് നീതു, സെക്രട്ടറി വനജ എന്നിവരാണ് നേതൃത്വം നൽകിയത്. ഏകദേശം 14 ചാക്ക് മാലിന്യമാണ് ശേഖരിച്ചശേഷം സംസ്കരിച്ചത്. ഇത്തവണ വെള്ളായണി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് രണ്ടുകിലോമീറ്റർ ചുറ്റളവിൽ അടുപ്പുകൾ നിരന്നിരുന്നു.
മണ്ഡലം
കമ്മിറ്റി യോഗം
പൂന്തുറ: കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി യോഗം പൂന്തുറ കറുപ്പൻ മെമ്മോറിയൽ ഹാളിൽ സംസ്ഥാന സെക്രട്ടറി ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സനൽ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റർ കുലാസ്, യുത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബിൻസൻ ഗോമസ്, കേരള കോൺഗ്രസ് ജില്ലാകമ്മിറ്റി അംഗം മഞ്ജു, വലിയതുറ ബോസ്കോ എന്നിവർ പ്രസംഗിച്ചു. ഫെൻസിംഗിൽ ബ്രോൺസ് മെഡൽ നേടിയ റിതയെ ആദരിച്ചു. പുതുതായി നിയമിതനായ ഫിഷറീസ് ഓഫീസർ അനിൽകുമാറിന് സ്വീകരണവും നൽകി.