ഇന്നസെന്റിന് സ്മരണാഞ്ജലി 29ന്
1281657
Tuesday, March 28, 2023 12:08 AM IST
തിരുവനന്തപുരം: പ്രേം നസീർ സുഹൃദ് സമിതിയുടെ ആഭിമുഖ്യത്തിൽ 29ന് വൈകുന്നേരം അഞ്ചു മണിക്ക് പ്രസ് ക്ലബ് ഹാളിൽ ഇന്നസെന്റ് അനുസ്മരണം സംഘടിപ്പിക്കും. ഡെപ്യൂട്ടി സ് പീക്കർ ചിറ്റയം ഗോപകുമാർ ഉൽഘാടനം ചെയ്യും. സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അധ്യക്ഷത വഹിക്കും.
കവി പ്രഭാവർമ, സൂര്യാ കൃഷ്ണമൂർത്തി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, നടൻമാരായ എം.ആർ. ഗോപകുമാർ, പി. ശ്രീകുമാർ, സംവിധായകരായ ബാലു കിരിയത്ത്, സുരേഷ് ഉണ്ണിത്താൻ, സബീർ തിരുമല, ഗിരിജാ സേതുനാഥ്, സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവർ പങ്കെടുക്കും.