ആഡംബര ബൈക്ക് മോഷണം;ഒരാൾകൂടി പിടിയിൽ
1281647
Tuesday, March 28, 2023 12:06 AM IST
പേരൂർക്കട: ആഡംബര ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പേട്ട പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചാത്തന്നൂർ ചിറക്കര ബംഗ്ലാവ് വിളവീട്ടിൽ ഷൈൻ (സച്ചു ,19) ആണ് പിടിയിലായത്.
കഴിഞ്ഞ ജനുവരി 12ന് ആക്കുളം ലുലുമാളിന് സമീപം പാർക്ക് ചെയ്തിരുന്ന കെടിഎം ഡ്യൂക്ക് ബൈക്കാണ് മോഷണം പോയത്. ബൈക്ക് ഉൾപ്പെടെ പ്രതിയെ തമ്പാനൂരിൽ നിന്നാണ് പിടികൂടിയത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് സുധീജ് എന്നയാൾ നേരത്തെ പിടിയിലായിരുന്നു. പേട്ട സിഐ സാബു, എസ്ഐമാരായ രാഹുൽ, മഹേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
മോഷണ സംഘം:
പിടിയിൽ
പേരൂർക്കട: ബൈക്ക് മോഷണ സംഘത്തെ തമ്പാനൂർ പോലീസ് പിടികൂടി. വട്ടിയൂർക്കാവ് നെട്ടയം മണികണ്ഠേശ്വരം സ്വദേശി നിധിൻ (25), കാഞ്ഞിരംപാറ കോളനി സ്വദേശി അഖിൽ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം വലിയശാല ജംഗ്ഷന് സമീപത്ത് എസ്ഐയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്.
ബൈക്കിന് ആർസി ബുക്കും മറ്റു രേഖകളും ഉണ്ടായിരുന്നില്ല. എന്നാൽ ബൈക്ക് തങ്ങളുടെ ആണെന്നാണ് ഇരുവരും പോലീസിനെ അറിയിച്ചത്.വിശദമായ അന്വേഷണത്തിലാണ് കഴിഞ്ഞ ജനുവരിയിൽ പേരൂർക്കട സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ച ബൈക്കാണ് ഇതെന്ന് വ്യക്തമായത്.