മേലേക്കോണം - തയ്യക്കാവ് റോഡ് ഉദ്ഘാടനം ചെയ്തു
1281381
Monday, March 27, 2023 12:12 AM IST
കിളിമാനൂർ: കിളിമാനൂർ പഞ്ചായത്ത് ആർആർവി വാർഡിൽ ജില്ലാ പഞ്ചായത്ത് മെന്പർ ജി.ജി. ഗിരികൃഷ്ണന്റേയും കിളിമാനൂർ പഞ്ചായത്തിന്റേയും വക ഫണ്ടുകൾ ഉപയോഗിച്ച് നവീകരിച്ച ശ്രീകുമാർ മേലേക്കോണം - തയ്യക്കാവ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് അധ്യക്ഷത വ ഹിച്ചു. ആരോഗ്യ - വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗിരിജ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജയകാന്ത്, ബ്ലോക്ക് പഞ്ചായത്തംഗം ജെ. സജികുമാർ, അയ്യപ്പൻകാവ് നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. വിജയൻ പിള്ള, വി. ചന്ദ്രശേഖരൻ നായർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ഉഷാകുമാരി, പഞ്ചായത്തംഗങ്ങളായ എം.എൻ. ബീന, കെ. ലാലു, പോങ്ങനാട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.