തെക്കൻ കുരിശുമല തീർഥാടനം: ഒന്നാംഘട്ടത്തിന് ഇന്ന് കൊടിയിറങ്ങും
1280962
Saturday, March 25, 2023 11:15 PM IST
വെള്ളറട : തെക്കൻ കുരിശുമല 66-ാമത് തീർഥാടനത്തിന്റെ ഒന്നാംഘട്ടത്തിന് ഇന്ന് കൊടിയിറങ്ങും. സംഗമവേദിയിൽ രാവിലെ ആറിന് പ്രഭാത വന്ദനവും സങ്കീർത്തന പാരായണവും ഏഴിന് തമിഴ് ക്രമത്തിൽ ദിവ്യബലിയും നടന്നു. പുത്തൻകട ഫൊറോനാ വികാരി ഫാ. ബെന്നിലൂക്കോസ് മുഖ്യകാർമികത്വം വഹിച്ചു.
8.30 ന് സിഎസ്ഐ വെള്ളറട ചർച്ച് നേതൃത്വം നൽകിയ പ്രാർഥനാ ശുശ്രൂഷയിൽ ഇവാഷിന്റോ സ്റ്റാൻലി അധ്യക്ഷതവഹിച്ചു. റവ.ഇവാസ് ഡാനിയേൽ സന്ദേശം നൽകി. പത്തിന് നടന്ന ദിവ്യബലിക്ക് രൂപതാ ചാൻസലർ റവ.ഡോ.ജോസ് റാഫേൽ മുഖ്യകാർമികത്വം വഹിച്ചു. ഹിന്ദി ഭാഷയിൽ 11.30 നടന്ന ദിവ്യബലിക്ക് ഫാ.അജി അലോഷ്യസ് കാർമികനായിരുന്നു. 1.30 ന് വെള്ളറട സ്വരധാര സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ക്രിസ്തീയ സംഗീതാർച്ചനയും, മൂന്നിന് ആറുകാണി ഫൊറോനാ വികാരി ഫാ.റ്റോജി പറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ തമിഴ് ദിവ്യബലിയും നടന്നു.
നെറുകയിൽ 6.30 നും 5.30 നും നടന്ന ദിവ്യബലിയ്ക്ക് ഫാ.അജീഷ് ക്രിസ്തുവും ഫാ.ജസ്റ്റിൻ ഫ്രാൻസീസും കാർമികരായിരുന്നു. ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ നൊവേന എന്നിവ നടന്നു.
ആരാധനാ ചാപ്പലിൽ ആറിനും, പത്തിനും 11.30 നും മൂന്നിനും ദിവ്യകാരുണ്യ ആരാധനയും ആശീർവാദവും ദിവ്യബലിയും നടത്തി. ഫാ.ജിപിൻദാസ്, ഡോ.അലോഷ്യസ്, ഫാ.സാവിയോ എന്നിവർ മുഖ്യകാർമികരായിരുന്നു. സംഗമവേദിയിൽ 4.30 ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയ്ക്ക് തക്കല രൂപതാ മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ മുഖ്യകാർമികത്വം വഹിച്ചു. ആറിന് നടന്ന തീർഥാടന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ശശിതരൂർ എംപി അധ്യക്ഷതവഹിച്ചു. മോണ്.റൂഫസ് പയസ്ലീൻ ആമുഖ സന്ദേശം നൽകി.
ഡോ.എസ്.വിജയ ധരണി എംഎൽഎ, ജെ.ജി. പ്രൻസ് എംഎൽഎ, രാജേഷ്കുമാർ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ്കുമാർ, ലാൽകൃഷ്ണൻ, അൻസജിതാ റസൽ, ജെ.പി.ആനി പ്രസാദ്, എ.സി.ദീപ്തി, കെ.ജി.മംഗൾദാസ്, സി.അശോക് കുമാർ, ഷാജി വെള്ളരിക്കുന്ന്. ഫെമിന ബെർലിൻ ജോയി, രാജയ്യൻ, അനൂപ് പാലിയോട് എന്നിവർ പ്രസംഗിച്ചു.ആരാധനാ ചാപ്പലിൽ 8.30 ന് ദിവ്യകാരുണ്യാശീർവാദവും ഒന്പതിന് കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ സർവീസ് നെയ്യാറ്റിൻകര സോണിന്റെ ജാഗരണ പ്രാർഥനയും നടന്നു.