സ​ത്യ​ഗ്ര​ഹം ഇ​ന്ന്
Saturday, March 25, 2023 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ്‌ നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ദേ​ശ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തുമു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ കി​ഴ​ക്കേ​കോ​ട്ട ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍, ഡോ.​ശ​ശി ത​രൂ​ര്‍ എം​പി, കോ​ണ്‍​ഗ്ര​സ്‌ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ത്യ​ഗ്ര​ഹ​ത്തി​ല്‍ സം​ബ​ന്ധി​ക്കും. ജി​ല്ല​യി​ലെ കെ​പി​സി​സി അം​ഗ​ങ്ങ​ള്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ബ്ലോ​ക്ക്മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ര്‍ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും.