ജൈവ വൈവിധ്യ പ്രദര്‍ശനം
1280631
Friday, March 24, 2023 11:26 PM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തില്‍ ജലദിനത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പ്രദര്‍ശനം നടത്തി. തണ്ണിമത്തന് ജ്യൂസ് വിതരണം ചെയ്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി ഹരിന്‍ ബോസ് ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ബിന്ദു അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ തുവുര്‍ വിക്രമന് നായര്‍, അംഗങ്ങളായ ജയചന്ദ്രന്, എസ്. സ്നേഹലത, ബിഎംസി അംഗങ്ങളായ വടകര വേണുഗോപാല്‍, ശ്രീലേഖ, പ്രധാനാധ്യാപിക ഹേമ ടീച്ചര്‍ എന്നിവരും ഹരിതകര്‍മ സേനാംഗങ്ങളും പങ്കെടുത്തു.
ബസ് കൈമാറലും ഫ്ളാഗ് ഓഫും
നെടുമങ്ങാട്: കാച്ചാണി ഗവ: ഹൈസ്കൂളിന് എംഎൽഎയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടുപയോഗിച്ചു വാങ്ങിയ സ്കൂൾ ബസിന്റെ താക്കോൽ കൈമാറലും ഫ്ലാഗ് ഓഫും വി.കെ. പ്രശാന്ത് എംഎൽഎ നിർവഹിച്ചു.
വാർഡ് കൗൺസിലർ പി. രമ, ഹെഡ്മിസ്ട്രസ്സ് എസ്. പ്രിയ, പിടിഎ പ്രസിഡന്റ് എസ്. ശ്രീവത്സൻ, ഡിഡിഇ കൃഷ്ണകുമാർ, സിഇഒ സുരേഷ് ബാബു, എസ്എംസി ചെയർമാൻ കാച്ചാണി വിൻസന്റ്, പഴനിയാപിള്ള, സുജു മേരി, സ്റ്റാഫ് സെക്രട്ടറി കെ.വി. സന്തോഷ് കുമാർ, രാജലക്ഷ്മി, ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.