വിവിധ റോഡുകളുടെ നിർമാണം: തുക അനുവദിച്ചു
1280630
Friday, March 24, 2023 11:26 PM IST
പാലോട്: വാമനപുരം മണ്ഡലത്തിലെ നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട് - ആലുങ്കുഴി ഇളവട്ടം റോഡിന് 90 ലക്ഷവും കല്ലറ പഞ്ചായത്തിലെ കെ.ടി കുന്ന് - തെങ്ങും കോട് റോഡിന് 1.20 കോടി രൂപയും അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവായി.
വട്ടപ്പൻകാട് റോഡിൽ രണ്ടു കിലോമീറ്റർ ഭാഗവും തെങ്ങും കോട് റോഡിൽ 2.5 കിലോമീറ്റർ റോഡുമാണ് ഓവർ ലേ പദ്ധതിയിലുൾപ്പെടുത്തി പ്രവൃത്തി ആരംഭിക്കുന്നതിന് അനുമതിയായിട്ടുള്ളതായി ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.
ബേസ് ബാൾ ടീം സെലക്ഷൻ ഇന്ന്
തിരുവനന്തപുരം: ജില്ലാ ബേസ് ബോൾ അസോസിയേഷൻ ജില്ലാ ടീമിന്റെ സബ് ജൂനിയർ ആണ്/പെണ്‍കുട്ടികൾക്കായി ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒന്‍പതിന് സെലക്ഷൻ ട്രയൽസ് നടത്തും. ഓപ്പണ്‍ ട്രയലുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കളിക്കാർ ആവശ്യമായ കായിക ഉപകരണങ്ങളുമായി രാവിലെ 8.45 ന് മുന്‍പ് റിപ്പോർട്ട് ചെയ്യണം. 2007 ജനുവരി ഒന്നിവനുശേഷം ജനിച്ചവർ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ശംബു-സെക്രട്ടറി 9446118346.