ഫിറ്റ്നെസ് സെന്റര്‍ ആരംഭിച്ചു
1280372
Thursday, March 23, 2023 11:48 PM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫിറ്റ്നെസ് സെന്റര്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ക്കായി വിവിധ വ്യായാമ രീതികള്‍ക്കുള്ള ഉപകരണങ്ങള്‍ അടങ്ങിയതാണ് സെന്ററെന്ന് സ്കൂള്‍ പിടിഎ പ്രസിഡന്റ് സജി കൃഷ്ണന് അറിയിച്ചു. നെയ്യാറ്റിന്‍കര നഗരസഭയുടെ പദ്ധതി പ്രകാരമാണ് ഫിറ്റ്നെസ് സെന്റര്‍ സ്കൂളിന് അനുവദിച്ചത്. കായികാധ്യാപികയുടെ മേല്‍നോട്ടത്തിലായിരിക്കും വിദ്യാര്‍ഥിനികള്‍ സെന്റര്‍ പ്രയോജനപ്പെടുത്തുക.
ഭഗത് സിങ് അനുസ്മരണം
തിരുവനന്തപുരം: പാൽകുളങ്ങര വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭഗത് സിങ്, രാജ്ഗുരു, സുഖ് ദേവ് അനുസ്മരണം കെപിസിസി ജനറൽ സെക്രട്ടറി ബാബു ഉദ്ഘാടനം ചെയ്തു. എസ്. സുരേഷ് കുമാർ അധ്യക്ഷനായിരുന്നു.
വഞ്ചിയൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് ആ ശ്രീകുമാരൻ നായർ, മുൻ കൗൺസിലർ ശ്രീകുമാർ, രാജേന്ദ്രകുമാർ, പ്രേംകുമാർ, അനിൽകുമാർ, രഞ്ജിത്, ജിത്തു ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.