ജലദിനം: 1000 കുളങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം
1280362
Thursday, March 23, 2023 11:47 PM IST
വെഞ്ഞാറമൂട്: ജലദിനം പ്രമാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരം നിർമിച്ച 1000 കുളങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വാമനപുരം പഞ്ചായത്തിലെ കളമച്ചൽ അയിലത്തുവിളാകംചിറ ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ. ശ്രീവിദ്യ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സരേഷ് കുമാർ, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തണ്ണീർപന്തൽ ഒരുക്കി
പുല്ലമ്പാറ സഹകരണ ബാങ്ക്
വെഞ്ഞാറമൂട്: ശക്തമായ ചൂടിനെ നേരിടാൻ വഴിയാത്രക്കാർക്ക് തണ്ണീർ പന്തൽ ഒരുക്കി പുല്ലമ്പാറ സർവീസ് സഹകരണ ബാങ്ക്. മരുതുംമൂട് ബാങ്ക് ആസ്ഥാനത്ത് ആരംഭിച്ച തണ്ണീർ പന്തൽ ബാങ്ക് പ്രസിഡന്റ് ഇ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ ആനക്കുഴി ഷാനവാസ്, അഡ്വ. രാധാകൃഷ്ണൻ നായർ, കെ.വി. രവീന്ദ്രൻ, സിറാജുദ്ദീൻ, സെക്രട്ടറി എ.ആർ. ഷീജ, സെയിൽസ് ഓഫീസർ ആദർശ്, എസ്. ദേവൻ എന്നിവർ പങ്കെടുത്തു.
എല്ലാ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ തണ്ണീർപന്തലിൽ സംഭാരം ഉൾപ്പെടെയുള്ള കുടിവെള്ള വിതരണം ഉണ്ടായിരിക്കുമെന്നും ഇത് വഴിയാത്രക്കാർക്കും വിദ്യാർഥികൾക്കും ഏറെ ഉപയോഗപ്രദമാകുമെന്നും ബാങ്ക് പ്രസിഡന്റ് ഇ.അബ്ദുൽ അസീസ് പറഞ്ഞു.